മസ്കത്ത്: ഒമാനില്‍ ഒരു പ്രവാസി മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇബ്രി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലയന്‍സില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ തോട്ടപ്പുള്ളി സ്വദേശിനി സുജാത (48) ആണു മരിച്ചത്. രോഗ ലക്ഷണങ്ങളെ തുടര്‍ന്നു വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയായിരുന്നു മരണം.
മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനായുള്ള പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്. മകള്‍ ഇബ്രി ഇന്ത്യന്‍ സ്കൂളില്‍ പത്താം തരത്തിലും മകന് പന്ത്രണ്ടാം തരത്തിലും പഠിക്കുകയാണ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക