News Desk

2021-04-26 04:32:43 pm IST
ദോഹ: ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ ജോണ്‍ ജോര്‍ജാണ് (രാജു-61) മരിച്ചത്. ശ്വാസതടസം കൂടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം.

41 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ ജോണ്‍ ജോര്‍ജ് ഓട്ടീസ് ഡാര്‍വീഷ് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ദോഹയിലുള്ള ബന്ധുക്കള്‍ അറിയിച്ചു. 

എറണാകുളം കലൂര്‍ മുരോളിപറമ്പില്‍ ബഥേല്‍ വീട്ടില്‍ പരേതരായ എം.ജി ഏബ്രഹാമിന്റെയും (ബേബി) കുഞ്ഞുമോളുടെയും മകനാണ്. ഭാര്യ: നെടുമുടി പടവുപുരക്കല്‍ കുടുംബാംഗം എല്‍സമ്മ ജോണ്‍. മക്കള്‍: എബിന്‍ (ദുബൈ), അരോണ്‍, അലന്‍. സഹോദരങ്ങള്‍: സുനില്‍, ജോളി ഷാജി (യു.എസ്), ലില്ലി സാജന്‍ (ദുബൈ), ഷൈനി എഡിസണ്‍ (കുന്നംകുളം). ദി പെന്തെക്കോസ്ത് മിഷന്‍ ദോഹ സഭയുടെ ആരംഭകാല വിശ്വാസിയാണ് അദ്ദേഹം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക





Top