News Desk

2021-04-29 11:14:42 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളി വ്യവസായി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് പയ്യോളി തുറയൂര്‍ സ്വദേശി ആയാണി മെഹബൂബ് (54) ആണ് മരിച്ചത്.

ഖത്തറിലെ ടെക്സ്റ്റാര്‍ സ്റ്റീല്‍ ആന്റ് അലൂമിനിയം, അമാന ഇന്‍ഷൂറന്‍സ് എന്നിവയുടെ മാനേജിംഗ് ഡയറക്ടറായിരുന്നു മെഹബൂബ്. ഖത്തറില്‍ ഇന്‍ഷൂറന്‍സ് ബോക്കറേജില്‍ ലൈസന്‍സ് ലഭിച്ച ആദ്യ മലയാളിയാണ് ഇദ്ദേഹം. സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി കൊവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കൊവിഡിന്റെ കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ദില്‍കുഷ്. മക്കള്‍: സൊഹേബ്, മെഹ്‌സിന്‍. മൃതദേഹം അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH




Top