News Desk

2021-03-23 12:06:47 pm IST

റാസല്‍ഖൈമ: ഹൃദയാഘാതത്തെ തുടര്‍ന്ന് റാസല്‍ഖൈമ റാക് സ്‌കോളേഴ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം അബൂബക്കര്‍ നിര്യാതനായി. കാസര്‍കോഡ് സ്വദേശിയാണ്. ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ നിയോഗിച്ചിട്ടുള്ള കൗണ്‍സിലറാണ് ഇദ്ദേഹം. 

16 വര്‍ഷമായി റാക് സ്‌കോളേഴ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പലാണ്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ താമസ സ്ഥലത്ത് വെച്ചു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും രാവിലയോടെ മരണപ്പെടുകയുമായിരുന്നു.

കൊവിഡിനിടെ കാര്യക്ഷമമായി പരീക്ഷകള്‍ നടത്തിയതിനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയും ടെലിഫോണ്‍ വഴിയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച കൗണ്‍സിലിങ് നടത്തിയത്തിനും സി.ബി.എസ്.ഇയുടെ ആദരവ് ലഭിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top