News Desk

2022-06-29 12:22:50 pm IST
മനാമ: കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വിദേശ യുവതി താഴെ വീണ സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ. സംഭവത്തില്‍ 34 വയസുകാരനായ പ്രതിക്കെതിരെ നേരത്തെ കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് സംഭവം അപകടണമാണെന്ന് കണ്ടെത്തിയതോടെ യുവതിയെ ഉപദ്രവിച്ചതിന് മാത്രമാണ് ശിക്ഷ വിധിച്ചത്. 12 മാസം ജയില്‍ ശിക്ഷയാണ് പ്രവാസിക്ക് വിധിച്ചത്. 

തായ്‌ലന്റ് സ്വദേശിനിയായ ലൈംഗിക തൊഴിലാളിയാണ് ബഹ്‌റൈനിലെ മനാമയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് വീണത്. കേസില്‍ പ്രതിയായ യുവാവിന് നേരത്തെ കോടതി മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചെങ്കിലും സുപ്രീം ക്രിമിനല്‍സ് അപ്പീല്‍ കോടതി ഇത് 12 മാസമാക്കി കുറച്ചു. പരിക്കേറ്റ യുവതി, കേസിലെ പ്രതിയായ പ്രവാസിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് സമ്മതിച്ചിരുന്നു. ഇതിനായി 20 ദിനാറാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പറയുന്നു.

എന്നാല്‍ ഇയാള്‍ കൂടുതല്‍ സമയം ചെലവിടാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതി ഇത് വിസമ്മതിക്കുകയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതില്‍ ദേഷ്യപ്പെട്ട് മദ്യലഹരിയിലായിരുന്ന യുവതി മൂന്നാം നിലയിലെ ജനലിലൂടെ താഴേക്ക് ചാടാന്‍ ശ്രമിച്ചു. എന്നാല്‍ ചാടിക്കഴിഞ്ഞാണ് അവര്‍ക്ക് അപകടം മനസിലായത്. ജനലില്‍ തൂങ്ങിക്കിടന്ന അവര്‍ യുവാവിനോട് സഹായം അഭ്യര്‍ത്ഥിച്ചു. യുവാവ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിവിട്ട് താഴേക്ക് പതിച്ചത്.

പ്രതി ആദ്യം സംഭവത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തിലാണ് സംഭവങ്ങള്‍ പുറത്തറയിന്നത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ബഹ്‌റൈനില്‍ നിന്ന് നാടുകടത്തും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top