News Desk

2021-09-15 09:45:44 pm IST

ദുബൈ: യു.എ.ഇയില്‍ കാമുകിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 24 വയസുകാരനായ പ്രവാസി അറസ്റ്റില്‍. സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് ഇയാള്‍ കൊലപാതക ശ്രമം നടത്തിയത്. 

യുവതി ബോധരഹിതയായതോടെ മരണപ്പെട്ടുവെന്ന് കരുതി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. ഏറെനേരം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ യുവതി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഏഷ്യക്കാരനായ യുവാവ് പിടിയിലായി. പ്രതിയെ ദുബൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top