News Desk

2021-03-31 06:37:36 pm IST

അബുദാബി: കളഞ്ഞുകിട്ടിയ പണം പൊലീസില്‍ ഏല്‍പിച്ച മലയാളി യുവാവിന് അബുദാബി പൊലീസിന്റെ ആദരം. കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുല്‍ ഹക്കീമിനാണ് ആദരം ലഭിച്ചത്. അബുദാബി യാസ് ഐലന്‍ഡ് അഡ്‌നോക് പെട്രോള്‍ സ്റ്റേഷനില്‍ അസിസ്റ്റന്റ് മാനേജരാണ് ഇദ്ദേഹം. 

പെട്രോള്‍ പമ്പിലെ ശുചിമുറിയില്‍ നിന്നാണ് പണം ഹക്കീമിന് ലഭിച്ചത്. ഈ വിവരം ഉടനെ തന്നെ പട്രോളിങ് പൊലീസില്‍ അറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം യാസ് ഐലന്‍ഡിലെ പൊലീസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു. 

അടുത്ത ദിവസം പൊലീസ് ആസ്ഥാനത്തേക്കു വിളിപ്പിച്ച ഹക്കീമിന് ഡയറക്ടറേറ്റ് ഓഫ് എക്‌സ്റ്റേണല്‍ ഏരിയയുടെ ക്രിമിനല്‍ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുബാറക് സെയ്ഫ് അല്‍ സബൗസി ഉപഹാരം സമ്മാനിച്ചു. യഥാര്‍ഥ ഉടമയെ കണ്ടെത്തി പണം കൈമാറി. 

ഇറാന്‍ സ്വദേശിയുടെ പണമാണ് നഷ്ടപ്പെട്ടത്. പണം തിരികെ ലഭിച്ചതിനു ശേഷം ഇദ്ദേഹം നേരിട്ടെത്തി  ഹക്കീം നന്ദി അറിയിച്ചു. കൂടാതെ ചെറിയൊരു ഉപഹാരം ഹക്കീമിനു നല്‍കുകയും ചെയ്തു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top