News Desk

2021-05-03 04:02:59 pm IST
ദോഹ: ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടറുകളും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹവും ഐ.സി.ബി.എഫും സംഭാവന ചെയ്ത 200 ഓക്‌സിജന്‍ സിലിണ്ടറുകളും 43 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും ഇന്ത്യന്‍ നാവിക കപ്പലായ ഐ.എന്‍.എസ്-കൊല്‍ക്കത്തയില്‍ ഡല്‍ഹിയിലെത്തിക്കും. 

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെയും ഐ.സി.ബി.എഫിന്റെയും സംഭാവനയ്ക്ക് ദോഹയിലെ ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഐ.സി.ബി.എഫിന്റെ നേതൃത്വത്തില്‍ വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്നാണ് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കാന്‍ തീരുമാനിച്ചത്. ഖത്തറില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിച്ച ശേഷം കപ്പല്‍ കുവൈത്ത് തുറമുഖത്തേക്ക് നീങ്ങും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top