News Desk

2021-04-26 04:09:25 pm IST
ദോഹ: പ്രവാസി മലയാളി ഖത്തറില്‍ കൊവിഡ് ബാധിച്ചു മരിച്ചു. മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ തൂമ്പത്ത് മൂസയുടെയും ഇത്തീമയുടെയും മകന്‍ മൊയ്തീന്‍ കുട്ടി (43) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി ഐ.സിയുവില്‍ ആയിരുന്നു.

ഖത്തറിലെ ആര്‍ക്കോണ്‍ കമ്പനിയില്‍ എച്ച്.ആര്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ആയി ജോലി ചെയ്യുകയായിരുന്നു മൊയ്തീന്‍ കുട്ടി. ഭാര്യ ഫെബിന ദേവര്‍ കോവില്‍, മകന്‍ സുഹാന്‍ തൂമ്പത്ത്, സഹോദരന്‍ മന്‍സൂര്‍ എന്നിവര്‍ ഖത്തറിലുണ്ട്. ഖബറടക്കം ഇന്ന് അസര്‍ നമസ്‌കാരാനന്തരം ഖത്തറില്‍ നടക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top