റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ യോഗ്യതാ പരീക്ഷ ജൂലൈ മുതല്‍ നടത്തും. പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനും നിലവിലുള്ളവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനും നിര്‍ബന്ധമായും ഈ പരീക്ഷ പാസാകണം.
23 തസ്തികകളിലാണ് ആദ്യ ഘട്ടത്തില്‍ പരീക്ഷ നടത്തുക. പ്രൊഫഷണല്‍ സ്വഭാവത്തിലുള്ള തസ്തികകളിലാണ് ആദ്യം പരീക്ഷ നിര്‍ബന്ധമാക്കുന്നത്. അഞ്ച് ഭാഷകളിലാണ് പരീക്ഷ നടത്തുന്നത്. അറബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ഫിലിപ്പിനോ ഭാഷകളില്‍ ഒന്ന് തെരഞ്ഞെടുത്ത് പരീക്ഷ എഴുതാം.
സ്ഥാപനങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പരീക്ഷാ തീയതി നിര്‍ണയിച്ചിരിക്കുന്നത്. മുവായിരമോ അതില്‍ കൂടൂതലോ തൊഴിലാളികളുള്ള വന്‍കിട സ്ഥാപനങ്ങളിലുള്ളവര്‍ക്കാണ് ജൂലൈയില്‍ പരീക്ഷ ആരംഭിക്കുക.
500 മുതല്‍ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ മുതലും 50 മുതല്‍ 499 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ മുതലും പരീക്ഷ തുടങ്ങും. ആറ് മുതല്‍ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് നവംബര്‍ മൂന്ന് മുതലും ഒന്ന് മുതല്‍ അഞ്ച് വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് 2022 ഫെബ്രുവരി മുതലും പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് സൗദി മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
മൂന്നു തവണ പരീക്ഷക്ക് ഹാജരാകാന്‍ അവസരമുണ്ടാകും. മൂന്നു തവണയും പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയോ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയോ ചെയ്യില്ല. വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചില്ലെങ്കില്‍ റെസിഡന്റ് പെര്‍മിറ്റ് (ഇഖാമ) ലഭിക്കില്ല. ഇതോടെ സൗദിയില്‍ തങ്ങാന്‍ നിയമാനുസൃത അനുമതിയില്ലാതാവും.
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഗുണനിലവാരം ഉയര്‍ത്താനാണ് തൊഴില്‍ യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യമിടുന്നത്. മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും യോഗ്യതാ പരീക്ഷ ബാധകമാണ്. ഒരു സ്ഥാപനത്തെയും ഇതില്‍ നിന്ന് ഒഴിവാക്കില്ല.
അതേസമയം, തങ്ങളുടെ വിദേശികളായ തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നടത്താന്‍ 500-ലേറെ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി സൗദി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക