News Desk

2021-05-05 05:14:29 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വദേശി പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് എത്യോപ്യന്‍ സ്വദേശിയായ വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തു. സബാഹ് അല്‍ നാസര്‍ ഏരിയയില്‍ കഴിഞ്ഞ ദിവസമാണ് രണ്ടു വയസ്സുള്ള പെണ്‍കുട്ടി മരിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായാണ് വീട്ടുജോലിക്കാരിയെ കസ്റ്റഡിയിലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വയസുകാരി മരണപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തിയിരുന്നു. 

മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. വീട്ടുജോലിക്കാരിക്ക് മരണത്തില്‍ പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top