News Desk

2021-02-03 01:44:16 pm IST

മനാമ: ബഹ്റൈനില്‍ പ്രവാസി സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അംവാജ് ഐലന്‍ഡിലെ വീട്ടിലാണ് 47-കാരിയായ പ്രവാസി വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. 

28-കാരനായ മകനാണ് അറസ്റ്റിലായിരിക്കുന്നത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ ജനറല്‍ പ്രസ്താവനയില്‍ അറിയിച്ചു. 

കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളിയെന്ന് സംശയിക്കുന്ന മകനെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. 

അറസ്റ്റിലായ യുവാവിനെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 
 
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top