News Desk

2021-03-09 11:04:17 pm IST

റിയാദ്: ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഉണ്ടായ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് സൗദി അറേബ്യയില്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ട ഉത്തര്‍പ്രദേശുകാരനായ ജാവേദ് അഹമ്മദ് നാട്ടിലേയ്ക്ക് മടങ്ങി.

ഒരു പ്രമുഖ ഫുഡ് ചെയിന്‍ കമ്പനിയുടെ തുഗ്ബയിലുള്ള ശാഖയില്‍ രണ്ടു വര്‍ഷമായി ജോലി നോക്കി വരികയായിരുന്നു ബറേലി സ്വദേശിയായ ജാവേദ് അഹമ്മദ്. ഇവിടെ മാനേജരായിരുന്ന ഈജിപ്ഷ്യന്‍ പൗരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജാവേദ് കേസില്‍ കുടുങ്ങുന്നത്. 

കടയില്‍ ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കാന്‍ കാലാവധി കഴിഞ്ഞതും കേടായതുമായ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നെന്ന് കാണിച്ച് ഒരു വീഡിയോ ജാവേദ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന്. ഇത് മാനജര്‍ കാണുകയും ജാവേദിനെ മര്‍ദ്ദിക്കുകയുമാണുണ്ടായത്. 

സംഭവസ്ഥലത്ത് വെച്ച് ജാവേദ് സഹായത്തിന് പൊലീസിനെ വിളിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ക്രിമിനല്‍ കേസില്‍ അകപ്പെട്ട ജാവേദിനെ ഇന്ത്യന്‍ എംബസി ഇടപെട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. 

അക്രമം നടത്തിയ മാനേജരെ കമ്പനി സ്ഥലം മാറ്റിയതിനാല്‍ പുതിയതായി വന്ന മാനേജറോടാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയത്. ഒടുവില്‍ രണ്ടുകൂട്ടരും കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായി. കമ്പനി ജാവേദിനു എക്‌സിറ്റും വിമാനടിക്കറ്റും നല്‍കി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top