News Desk

2021-04-14 09:56:47 pm IST

മസ്‌കത്ത്: കൊവിഡ് ബാധിച്ച് തിരുവനന്തപുരം വാമനപുരം സ്വദേശി ഒമാനില്‍ മരിച്ചു. ഷാജഹാന്‍ (42) ആണ് മരിച്ചത്. ഇദ്ദേഹം താമസ സ്ഥലത്ത് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. നിസ്വയില്‍ ഓട്ടോ ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു. 

സഹോദരന്‍ ഷാനവാസിന്റെ കൂടെ മിസ്ഫയിലാണ് ഷാജഹാന്‍ താമസിച്ചിരുന്നത്. മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഒമാനില്‍ ഖബറടക്കി. ഭാര്യ: സജി. മക്കള്‍: അമീന, ആഷിഖ്, മുഹമ്മദ് അലി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top