News Desk

2021-04-27 06:11:37 pm IST

മസ്‌കത്ത്: കൊവിഡ് ബാധിച്ച് ഒമാനില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു. മസ്‌കത്തില്‍ ചികിത്സയിലായിരുന്ന കരുവഞ്ചാല്‍ കാലായിമുക്കിലെ ചെറുകുന്നോന്റകത്ത് അബ്ദുറഷീദ് (42) ആണ് മരിച്ചത്.

ന്യൂമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. 20 വര്‍ഷമായി റൂവിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവ്: ആമിന. ഭാര്യ: സറീന. മക്കള്‍: സാബിത്ത്, അഫ്റാത്ത്. മൃതദേഹം മസ്‌കത്തില്‍ ഖബറടക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top