News Desk

2021-03-19 09:41:55 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് നെഗറ്റീവ് ആയതിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി മരിച്ചു. തളങ്ങര സ്വദേശി കെ.പി ഹാരിസാണ് മരിച്ചത്. കൊവിഡ് നെഗറ്റീവ് ആയതിനു ശേഷം ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി മോശമായിരുന്നു. 

ഹമദ് ആശുപത്രിയില്‍ വെച്ചാണ് ഹാരിസ് മരണപ്പെട്ടത്. കുടുംബവുമൊന്നിച്ച് ദോഹയിലാണ് താമസം. മുന്‍പ് ഉറീദുവില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top