News Desk

2021-05-09 10:24:02 pm IST
റിയാദ്: സൗദിയിലെ മദീനയിലുണ്ടായ വാഹനാപകടത്തില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് മുക്കം കാരാമൂല കൊയിലത്തും കണ്ടി നുദീര്‍ (43) ആണ് മരിച്ചത്. മദീനയില്‍ പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന വാഹനത്തിലെ ഡ്രൈവര്‍ ആയിരുന്നു ഇദ്ദേഹം. അഞ്ചു ദിവസങ്ങള്‍ക്കു മുമ്പ് തന്റെ വാഹനം വഴിയില്‍ കേട് വന്നതിനെ തുടര്‍ന്ന് ഇറങ്ങി പരിശോധിക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിച്ച വാഹനത്തിലെ ഡ്രൈവര്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ പരിശോധനക്കായി മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. അതിനിടയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ കുഞ്ഞോക്കൂ, ഭാര്യ: ഷാഹിന, മക്കള്‍, ഹംന ഫാത്തിമ, മുഹമ്മദ് ഷാദ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top