News Desk

2021-04-10 03:38:04 pm IST
ദോഹ: ഖത്തറില്‍ പ്രവാസി മലയാളി ഉറക്കത്തില്‍ മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി സ്വദേശി സാദിഖ് അലി പണിക്കവീട്ടില്‍ (52) ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉംസലാലിലുള്ളള താമസ സ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. നേരം പുലര്‍ന്നിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ സഹപ്രവര്‍ത്തര്‍ ചെന്നുനോക്കിയപ്പോഴാണ് മരിച്ചതായി മനസ്സിലായത്.

കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഖത്തറിലുള്ള സാദിഖ് അലി എച്ച്.ബി.എ എന്ന കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷാനിബ, സല്‍മാനുല്‍ ഫാരിസ്, ദിക്റ, ഖദീജ എന്നിവര്‍ മക്കളാണ്. മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാദിഖ് അലിയുടെ ജ്യേഷ്ടന്‍ സുബൈര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top