ലണ്ടന്‍: മലയാളി യുവതി ബ്രിട്ടണില്‍ മരിച്ചു. വെസ്റ്റ് സസെക്സിലുള്ള വര്‍ത്തിങ്ങില്‍ അങ്കമാലി സ്വദേശി സംഗീത ജോര്‍ജ് പാലാട്ടിയാണ് (42) മരിച്ചത്. കറുകുറ്റി സ്വദേശി പാലാട്ടി ജോര്‍ജിന്റെ ഭാര്യയാണ്. ഏറെ നാളായി കാന്‍സര്‍ രോഗത്തിന് ചികില്‍സയിലായിരുന്നു.
ആഴ്ചകള്‍ക്കു മുമ്പ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. കഴിഞ്ഞദിവസം രോഗം വീണ്ടും വഷളാകുകയും ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയ സംഗീത ഗ്ലോസ്റ്റര്‍ഷെയര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ബി.എ പാസായ ശേഷം യു.കെയില്‍ തന്നെ തുടരുകയായിരുന്നു. നാട്ടില്‍ അധ്യാപികയായിരുന്ന സംഗീത കോതമംഗലം സ്വദേശിനിയാണ്. ഏകമകന്- നിവേദ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ