News Desk

2021-04-17 05:38:17 pm IST

സലാല: പാലക്കാട് സ്വദേശി ഒമാനിലെ സലാലയില്‍ നിര്യാതനായി. ചിത്രനഗര്‍ സ്വദേശി കെ. മനോജ് കൃഷ്ണ(48)യാണ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. രാവിലെ താമസ സ്ഥലത്ത് വെച്ചായിരുന്നു മരണം.

ദോഫാര്‍ കാറ്റില്‍ഫീഡ് കമ്പനിയില്‍ ഫിനാന്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. 13 വര്‍ഷമായി സലാലയില്‍ പ്രവാസിയാണ്. ഭാര്യ: പ്രിയ കൃഷ്ണ. മൃതദേഹം സലാലയില്‍ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top