News Desk

2021-06-09 03:35:47 pm IST

മനാമ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി. കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ആണ് മരിച്ചത്.

ബുസൈതീനിലെ കഫ്റ്റീരിയയില്‍ ജീവനക്കാരനായ ഇദ്ദേഹം 10 വര്‍ഷത്തോളമായി ബഹ്റൈനിലുണ്ട്. പിതാവ്: ആലിക്കോയ. മാതാവ്: ആയിഷാബി. ഭാര്യ: വി.പി സുമി. മക്കള്‍: സല്‍മാനുല്‍ ഫാരിസ്, സഫ്വാന്‍, മുഹമ്മദ് സഹല്‍, മുഹമ്മദ് അമീന്‍, മുഹമ്മദ് ഐസാന്‍. 

മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെ.എം.സി.സി ബഹ്റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top