News Desk

2021-06-01 05:45:27 pm IST


മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പഴഞ്ഞി കാട്ടകാമ്പാല്‍ ചിറയന്‍കാട് സ്വദേശി കുന്നത്തുവളപ്പില്‍ കെ.എം കമറുദ്ദീന്‍ (51) ആണ് ഒമാനിലെ സോഹാറില്‍ മരണപ്പെട്ടത്. 

ഒരു മാസത്തിലേറെയായി സോഹാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി ഒമാനിലെ റാണി ജ്യൂസ് കമ്പനി സെയില്‍സ്മാനായിരുന്നു. നേരത്തെ യു.എ.ഇയിലും ജോലി ചെയ്തിട്ടുണ്ട്. 

മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ: നിഷീദ. മക്കള്‍: അജ്മല്‍, തംജിത, ഹിബ. സഹോദരങ്ങള്‍: അസീസ്, അബു, ഹുസൈന്‍, സിദ്ദിഖ്, റഫീഖ്, ഉമ്മുഐഷ, അലീമ. ഖബറടക്കം സോഹാറില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top