News Desk

2021-05-04 10:21:49 am IST
ദോഹ: ദോഹയില്‍ കൊവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞ ആലുവ സ്വദേശി മരിച്ചു. എറണാകുളം ആലുവ പറൂര്‍ കവല കോണ്‍വെന്റ്‌ലെയ്‌നില്‍ ബാപ്പു സഫീര്‍ (50) ആണ്  മരിച്ചത്. 

കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നെഗറ്റീവ് ആയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നില വഷളാവുകയായിരുന്നു. ഹമദിന്റെ ഹസം മിബൈരീക് ആശുപത്രിയിലായിരുന്നു ചികിത്സ.

തിങ്കളാഴ്ച  വൈകുന്നേരം 4.30നായിരുന്നു മരണം. ഉരീദുവിലായിരുന്നു ജോലി. 21 വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്. കുടുംബം ഖത്തറിലുണ്ട്.  ഭാര്യ: ഫാത്തിമ. മക്കള്‍: ഫഹദ് സഫീര്‍, സ്വാലിഹ സഫീര്‍. ഖബറടക്കം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അബൂഹമൂര്‍ ഖബറിസ്ഥാനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top