News Desk

2021-04-17 06:21:46 pm IST

അല്‍ഐന്‍: തൃശ്ശൂര്‍ സ്വദേശി അല്‍ഐനില്‍ നിര്യാതനായി. കുന്നംകുളം മുതുവമ്മല്‍ പള്ളിക്കു കിഴക്ക് ഭാഗത്തു താമസിക്കുന്ന പുറക്കാട്ട് അഷ്റഫിന്റെ മകന്‍ ആഷിക് അഷ്റഫ് (33) ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. അല്‍ഐന്‍ അല്‍ ഫൂവ ലുലു ഹൈപ്പര്‍ മാര്‍കറ്റിലെ ഓണ്‍ലൈന്‍ വിഭാഗം ജീവനക്കാരനായിരുന്നു. 

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ലുലു മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. 

കുടുംബത്തോടൊപ്പം അല്‍ഐനിലാണ് ആഷിക് അഷ്റഫ് താമസിക്കുന്നത്. മാതാവ്: നബീസ. ഭാര്യ: ഷഹാന. മകന്‍: ആദം. സഹോദരങ്ങള്‍: ഫാറൂഖ് (ദുബൈ), അസീന, ഫസ്‌ന.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top