News Desk

2021-05-12 10:38:28 pm IST
റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി സൗദിയില്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുള്ളശേരി കൈലിയാട് സ്വദേശി അലിക്കല്‍ അബ്ദുല്‍ കമാല്‍ (53) ആണ് ജിദ്ദയില്‍ ബുധനാഴ്ച പുലര്‍ച്ചെ നിര്യാതനായത്. 

ശരീഫയാണ് ഭാര്യ. മൂന്ന് കുട്ടികളാണ് അബ്ദുല്‍ കമാലിനുള്ളത്. 26 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയാണിദേഹം. മൃതദേഹം ജിദ്ദയില്‍ തന്നെ ഖബറടക്കം നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top