News Desk

2021-05-10 11:58:22 am IST

പയ്യോളി: കോഴിക്കോട് തിക്കോടി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ മരിച്ചു. തിക്കോടി മീത്തലെ പള്ളിക്ക് സമീപം പള്ളിത്താഴ അബ്ദുസ്സലാം (48) ഹമദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. 

ഫാമിലി കമ്പ്യൂട്ടര്‍ എന്ന സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരുമായി വുഖൈറയിലെ താമസസ്ഥലത്തേയ്ക്ക് പോകുന്നതിനിടയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

പരേതരായ പള്ളിത്താഴ അബൂബക്കറിന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: സീനത്ത്. മക്കള്‍: സജ്ജാദ്, ജാസിം, ആയിശ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഖബറടക്കം ചെവ്വാഴ്ച തിക്കോടി മീത്തെലെ പള്ളിയില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top