News Desk

2021-05-16 08:42:03 pm IST
റിയാദ്: സൗദിയില്‍ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പഴന്തി സ്വദേശി സുരേഷ് രാജനാണ് (46) മരിച്ചത്. 10 വര്‍ഷങ്ങളായി ശിഫയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു അദ്ദേഹം. കമ്പനിയോട് ചേര്‍ന്നുള്ള ഫ്‌ളാറ്റില്‍ ഇദ്ദേഹം ഒറ്റക്കായിരുന്നു താമസം. 

വെള്ളിയാഴ്ച ശമ്പളം വാങ്ങി റൂമിലേക്ക് പോയ ഇദ്ദേഹത്തെക്കുറിച്ച് വെള്ളിയാഴ്ച രാത്രി വരെയും യാതൊരു വിവരവും ഇല്ലാതിരുന്നതിനാല്‍ അടുത്ത് താമസിച്ചിരുന്നവര്‍ അന്വേഷിച്ചു ചെല്ലുമ്പോഴാണ് വിവരം അറിയുന്നത്. മുറിയില്‍ നിന്ന് വല്ലാത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത് താമസിച്ചിരുന്നവര്‍ സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു.

സ്‌പോണ്‍സര്‍ വിവരം അറിയിച്ചത് അനുസരിച്ചെത്തിയ പൊലീസ് റൂം പൊളിച്ച് അകത്തു കടക്കുമ്പോള്‍ മുറിയില്‍ സുരേഷ് മരിച്ചു കിടക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയത്. ശിഫ മലയാളി സമാജം അംഗമായിരുന്നു സുരേഷ്.  ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. തുടര്‍ നടപടികളുമായി ശിഫ മലയാളി സമാജം ഭാരവാഹികള്‍ രംഗത്തുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top