News Desk

2021-02-24 09:58:11 pm IST

കുവൈത്ത് സിറ്റി: ദുബൈയില്‍ ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ പെരിഞ്ഞനം ചക്കരപാടം സ്വദേശി നൈസാം (45) ആണ് മരിച്ചത്. ഇദ്ദേഹം കുവൈത്തിലാണ് ജോലി ചെയ്യുന്നത്.

വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്പാണ് ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്. കുവൈത്തില്‍ സാല്‍മിയയിലായിരുന്നു താമസം. കെ.ഇ.ഒ ഇന്റര്‍നാഷനല്‍ കണ്‍സല്‍ട്ടന്റ്‌സ് കമ്പനിയില്‍ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു.

ഭാര്യ: റബീന. മക്കള്‍: അക്മല്‍, അഖീല്‍, അമീഖ സുല്‍ത്താന. സഹോദരങ്ങള്‍: ഫൈസല്‍, നജീബ്, നിഷാദ്, ദില്‍ഷാന. പിതാവ്: മുഹമ്മദ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top