കുവൈത്ത് സിറ്റി: നെടുമ്പാശ്ശേരി സ്വദേശി കുവൈത്തില്‍ മരിച്ചു. ചെത്തിക്കാട്ട് മുരളീധരന് നായരുടെ മകന് സി.എം വിനോദ് (37) ആണ് മരിച്ചത്. ഫ്ളാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണു മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
മങ്കഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിനു സമീപം കുടുംബത്തോടൊപ്പം താമസിക്കുന്ന ഫ്ളാറ്റില്‍ നിന്നാണ് വീണ് മരിച്ചത്. അഹ്മദി ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റ് ആണ്.
ഭാര്യ ജ്യോതി നഴ്സ് ആണ്. അഞ്ചു മാസം പ്രായമുള്ള ഇളയ മകന് ആദിവ് ഇവരോടൊപ്പവും മൂത്ത മകന് അഡ്വിക് നാട്ടിലുമാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. പരേതയായ സതിയാണ് മാതാവ്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക