News Desk

2021-04-07 12:20:33 pm IST
അബുദാബി: പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി തൊടുപുഴ സ്വദേശി വെള്ളരിങ്ങാട്ട് സെല്‍ബി ചാക്കോ (53) ആണ് യു.എ.ഇയില്‍ അന്തരിച്ചത്. ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നു താമസ സ്ഥലത്തെത്തി വാതില്‍ തുറന്നു നോക്കുമ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ചാക്കോ കുരുവിളയുടെയും ഏലിയാമ്മ ചാക്കോയുടെയും മകനാണ്. ഭാര്യ: ഗെയ്റ്റി ഷെല്‍ബി ചാക്കോ (ഇത്തിഹാദ് അബുദാബി). മക്കള്‍: മാര്‍ക്ക് (ദുബൈ), കരീസ. സംസ്‌കാരം പിന്നീട് നാട്ടില്‍.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top