News Desk

2021-10-14 11:28:45 am IST

റിയാദ്: 13 വര്‍ഷം മുന്‍പ് സൗദിയില്‍ കാണാതായ തിരുവനന്തപുരം സ്വദേശി അനീഷിനെ നജ്‌റാനില്‍ നിന്നും കണ്ടെത്തി. കെ.എം.സി.സി പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് അനീഷിനെ കണ്ടെത്തിയത്. 

മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ അശോകന്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. തുടര്‍ന്ന് നജ്‌റാന്‍ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ലുക്മാന്‍ ചേലേമ്പ്ര, ജുര്‍ബ ഏരിയാ സെക്രട്ടറി ഷറഫുദ്ധീന്‍ പൂളപ്പൊയില്‍, സാമൂഹിക പ്രവര്‍ത്തകന്‍ സേവ്യര്‍ ദാസ് മാര്‍ത്താണ്ഡം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അനീഷിനെ കണ്ടെത്തിയത്.

തുടര്‍ന്ന് അനീഷ് അച്ഛനുമായും അമ്മയുമായും ഫോണില്‍ സംസാരിച്ചു. വെല്‍ഡിങ് തൊഴിലാളിയായ അനീഷിന്റെ ഇഖാമാ കാലാവധി 10 വര്‍ഷം മുന്‍പ് തീര്‍ന്നിരുന്നു. പുറത്തിറങ്ങാതെ കഴിയുകയായിരുന്ന അനീഷ് വല്ലപ്പോഴും ലഭിക്കുന്ന ചില്ലറ പണി ചെയ്താണ് കഴിഞ്ഞിരുന്നത്. 

അതേസമയം, അശോകന്റെ അഭ്യര്‍ഥന മാനിച്ച് രേഖകള്‍ ശരിപ്പെടുത്തി എത്രയും വേഗം അനീഷിനെ നാട്ടിലെത്തിക്കുമെന്ന് ലുക്മാന്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top