News Desk

2021-04-05 10:45:33 pm IST

ദുബൈ: വയനാട് സ്വദേശിയെ ദുബൈയില്‍ കാണാതായതായി. മക്കിയാട് സ്വദേശി സൈനുദ്ദീനെയാണ് (39) ദുബൈ അല്‍കൂസില്‍ നിന്ന് കാണാതായത്. രണ്ടാഴ്ചയായി ഇദ്ദേഹത്തെ കുറിച്ച് വിവിരമൊന്നും ഇല്ലെന്ന് നാട്ടിലുള്ള ബന്ധുക്കള്‍ അറിയിച്ചു.

സുഹൃത്തുക്കള്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ ആരും യു.എ.ഇയില്‍ ഇല്ലാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനും കഴിഞ്ഞിട്ടില്ല.

ഒന്നരവര്‍ഷമായി യു.എ.ഇയിലുള്ള സൈനുദ്ദീന്‍ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മാര്‍ച്ച് 22-നാണ് അവസാനമായി കുടുംബവുമായി ഫോണില്‍ സംസാരിച്ചത്. നിലവില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0503730340 (ഷാജി കായക്കൊടി), 0586963740 (സാജിര്‍ അബ്ദുല്ല) എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top