ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 7.3 കോടിയോളം രൂപ നേടി പ്രവാസി മലയാളി. അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ സൂരജ് അനീദാണ് ഇന്ന് നടന്ന ദുബൈ ഡ്യൂട്ടി ഫ്രീയുടെ 350-ാമത് നറുക്കെടുപ്പില്‍ 10ലക്ഷം ഡോളറിന് അര്‍ഹനായത്.
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ 350-ാം സീരീസിലെ 4645 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ജനുവരി 20ന് ഓണ്‍ലൈന്‍ വഴിയാണ് സൂരജ് ഈ ടിക്കറ്റ് വാങ്ങിയത്.
അഞ്ചുവര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സൂരജ് നറുക്കെടുപ്പില്‍ വിജയിച്ച വിവരം ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിഞ്ഞത്. വീഡിയോയില്‍ തന്റെ പേര് വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ സൂരജിന് വിശ്വസിക്കാനായില്ല. ബാങ്കിലെ കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് സൂരജ് ജോലി ചെയ്യുന്നത്.
വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകളുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക