News Desk

2021-03-30 10:53:04 pm IST


ദമ്മാം: തൃശ്ശൂര്‍ സ്വദേശി ദമ്മാമില്‍ നിര്യാതനായി. ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ പബ്ലിക്കേഷന്‍ പ്രസിഡന്റും മര്‍കസ് ദമ്മാം സെന്‍ട്രല്‍ ഉപാധ്യക്ഷനുമായിരുന്ന അസൈനാര്‍ മുസ്ലിയാര്‍ (49) ആണ് മരിച്ചത്. 

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 25 വര്‍ഷമായി അല്‍ ബറാക് കമ്പനിയില്‍ പര്‍ച്ചേസ് മാനേജറായിരുന്നു. 

റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സൗദി നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയായിരുന്നു.

പിതാവ്: മുഹമ്മദ് ഹാജി, മാതാവ്: സുലൈഖ, ഭാര്യ: നഫീസ, മക്കള്‍: മിദ്ലാജ് മുസ്ലിയാര്‍, മാജിദ ഹാദിയ, ശാമില്‍. മരുമകന്‍: നിസാമുദ്ധീന്‍ അദനി 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top