News Desk

2021-04-13 03:16:36 pm IST

ജിദ്ദ: വാഹനത്തിന്റെ ടയറില്‍ കാറ്റടിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് പ്രവാസി മലയാളി മരിച്ചു. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. കോഴിക്കോട് സിറ്റി കുണ്ടുങ്ങല്‍ സ്വദേശിയും കല്ലായി മനാരിയില്‍ താമസിക്കുന്നയാളുമായ മുഹമ്മദ് റഫീക്ക് ആണ് മരിച്ചത്.

ജിദ്ദ അല്‍ഖുംറയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെ വാഹനത്തിന്റെ ടയര്‍ പഞ്ചറൊട്ടിച്ച് കാറ്റടിക്കുമ്പോള്‍ ടയര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.

പിതാവ്: കളരിക്കല്‍ ഉസ്മാന്‍. മാതാവ്: യു.എം സുലൈഖ. ഭാര്യ: ലൈല. മക്കള്‍: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹന്‍. ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രംഗത്തുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top