News Desk

2021-04-02 10:39:37 pm IST

ജിദ്ദ: സൗദി അറേബ്യയില്‍ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. നല്ലളം റഹ്മാന്‍ ബസാര്‍ സ്വദേശി തൊണ്ടിയില്‍ അഷ്‌റഫ് (53) ആണ് ജിദ്ദയില്‍ മരിച്ചത്. സഹാഫ ഡിസ്ട്രിക്റ്റിലെ ട്രാഫിക് പൊലീസ് ഓഫീസിന് സമീപത്ത് വെച്ച് വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്കായിരുന്നു അപകടം.

നടന്ന് പോകവേ പിന്നില്‍ നിന്നും വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അഷ്‌റഫ് മരിച്ചു. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

25 വര്‍ഷങ്ങളായി ജിദ്ദയില്‍ ജോലി ചെയ്യുന്നത്. ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ അറിയിച്ചു.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top