News Desk

2021-05-06 02:25:06 pm IST

ദോഹ: പ്രവാസി മലയാളി ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഫഹദ് ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായ തിരൂര്‍ തെക്കന്‍ കുറ്റൂര്‍ സ്വദേശി തൂമ്പില്‍ അബ്ദുല്ലയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 

കൊവിഡ് ബാധിച്ച് ഗുരുതരമായി അബൂ നഖ്ല ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ആമിന പുളിക്കല്‍, മകന്‍ ഇല്യാസ് ബാബു ഫഹദ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു. ഇല്യാസ് ഖത്തര്‍ കെ.എം. സി.സി തലക്കാട് പഞ്ചായത്ത് സെക്രട്ടറി കൂടിയാണ്.

ഒരു മകള്‍ ഉണ്ടായിരുന്നത് നേരത്തെ മരണപ്പെട്ടിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഖത്തറില്‍ ഖബറടക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top