റിയാദ്: സൗദി അറേബ്യയിലെ ദമ്മാമില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ചു മരിച്ചു. കൊല്ലം മാങ്ങാട് സ്വദേശി വയലില്‍ കിഴക്കേതില്‍ ജോയ് റോക്കിയാണ് (70) മരിച്ചത്. രണ്ടാഴ്ച മുമ്പാണ് അസുഖബാധിതനായത്.
ദമ്മാം മെഡിക്കല്‍ കോംപ്ലക്സില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 40 വര്‍ഷത്തോളമായി ദമ്മാമില്‍ പ്രവാസിയാണ്. സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഭാര്യ: ഉഷ ജോയ്, മക്കള്‍: ജോസഫ് ഷിഫിന് ജോയ് (ദമ്മാം), മേരി ടീന ജോയ് (അമേരിക്ക), മരുമക്കള്‍: രേഷ്മ ചെറിയാന്, ഗേരി ഇഗ്നേഷ്യസ്. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക