News Desk

2021-03-19 11:02:01 pm IST

റിയാദ്: രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് കൊല്ലം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. കിഴക്കന്‍ സൗദിയിലെ അല്‍അഹ്‌സയില്‍ ആശുപത്രിയില്‍ വെച്ചാണ് പള്ളിമുക്ക് വടക്കേവിള കയ്യാലക്കല്‍ തോപ്പുവയല്‍ വീട്ടില്‍ നവാസ് ബഷീര്‍ (48) മരിച്ചത്. 

ഹസ മസ്റൂയിയായില്‍ താമസിച്ചിരുന്ന നവാസിനെ രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ്: പരേതനായ ബഷീര്‍, മാതാവ്: നസീമ ബീവി. ഭാര്യ: ഷാഹിന. മക്കള്‍: സൈദാലി, സല്‍മാന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top