News Desk

2021-04-06 03:45:05 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് മലയാളി അധ്യാപിക മരിച്ചു. പാലക്കാട് പൊട്ടായി സ്വദേശി ഹേമ പ്രേമാനന്ദാണ് (49) മരിച്ചത്. മൂന്നാഴ്ച്ചക്ക് മുമ്പാണ് ഹേമയെ കൊവിഡ് ബാധിച്ച് ഖത്തറിലെ ഹസം മെബൈരിക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച്ചയിലേറെയായി വെന്റിലേറ്ററിലായിരുന്നു.

ഡി.പി.എസ് മൊണാര്‍ക്ക് സ്‌കൂളില്‍ നൃത്താധ്യാപികയായിരുന്ന ഹേമ ഡി.പി.എസ് എം.ഐ.എസ് സ്‌കൂളിലും, പേള്‍ സ്‌കൂളിലും അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി ഖത്തറിലെ സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

ഭര്‍ത്താവ്: പ്രേമാനന്ദ്, ഡോ. മക്കള്‍: മീര പ്രേമാനന്ദ്, താര പ്രേമാനന്ദ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top