ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. വീടിന്റെ വാതില്‍ തകര്‍ത്ത് ബലം പ്രയോഗിച്ചാണ് യുവതിയെ കൊണ്ടുപോയത്.
ഇരുപതോളം ആളുകളാണ് വീട് ആക്രമിച്ച് ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 19-നാണ് ബിന്ദു ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. യുവതി നാട്ടിലെത്തിയതു മുതല്‍ രണ്ട് പേരെ വീടിന് സമീപം കണ്ടിരുന്നുവെന്നും ചിലര്‍ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. യുവതി ക്യാരിയര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
നിരീക്ഷിച്ചവരുടെ ചിത്രങ്ങളും ബിന്ദുവിന്റെ ഫോണും ബന്ധുക്കള്‍ പൊലീസിന് കൈമാറി. ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഗള്‍ഫില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റാണ് ബിന്ദു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക