News Desk

2021-12-05 01:21:32 pm IST
ദോഹ: ഖത്തറില്‍ ഉറക്കത്തിനിടയില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കിഴുന്നപ്പാറ സ്വദേശി മൂസക്കാട ജാസിം അഹ്‌മദ്(37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. ഖത്തറിലെ ബൂം കണ്‍സ്ട്രക്ഷനില്‍ ജീവനക്കാരനായിരുന്നു ജാസിം. 

രാത്രി ഉറങ്ങാന്‍ കിടന്ന ജാസിം രാവിലെ ഡ്യൂട്ടിക്ക് എത്താത്തത് കൊണ്ട് സഹോദരന്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. ഗര്‍ഭിണിയായ ഭാര്യയെ ആഗസ്റ്റ്് മാസം അവസാനം നാട്ടില്‍ കൊണ്ടുവിട്ട ശേഷം ഖത്തറിലേക്ക് മടങ്ങിയെത്തിയത്. 

ഭാര്യ: ഷാന. രണ്ട് ആണ്‍മക്കളുണ്ട്. മാതാവ്: സഈദ. പിതാവ്: അഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍: ജസീല, ജാസര്‍(ഖത്തര്‍), ജംഷീദ്(ദുബൈ) മയ്യിത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top