News Desk

2021-03-05 10:26:39 pm IST

മസ്‌കത്ത്: മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പാലാ പുലിയന്നൂര്‍ സ്വദേശി പ്രസാദമന്ദിരം വീട്ടില്‍ ജിതിന്‍ പ്രസന്നകുമാര്‍ (26) ആണ് മസ്‌കത്തിലെ മബേലയില്‍ മരിച്ചത്.

ഉറക്കത്തിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടില്‍ എത്തിക്കാനുളള ശ്രമത്തിലാണ്. അച്ഛന്‍ പ്രസന്നകുമാര്‍, അമ്മ ഗായത്രി. സഹോദരന്‍ ജിത്തു പ്രസന്നകുമാര്‍ ഒമാനിലാണ് ജോലി ചെയ്യുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top