News Desk

2021-03-13 11:00:34 pm IST
റിയാദ്: തൃശൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വരന്തരപ്പിള്ളി കാരികുളം സ്വദേശി തോട്ടുവേലിപ്പറമ്പില്‍ റഫീഖ് (43) ആണ് മരിച്ചത്. 

കഴിഞ്ഞ നവംബര്‍ 17ന് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് റിയാദിലെ പ്രിന്‍സ് മുഹമ്മദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് റിയാദില്‍ ഖബറടക്കും. ഈ മാസം 17ന് നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: അബ്ദുള്‍ റസാഖ്. മാതാവ്: ജമീല. ഭാര്യ: നസീമ. മക്കള്‍: റഹന, ആദില്‍.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top