News Desk

2020-11-29 07:11:52 pm IST
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനിലെ ബുറൈമിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീന്‍ (29) ആണ് മരിച്ചത്. 

ബുറൈമി അല്‍ വാഹ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം സഹോദരനുമൊത്ത് മൊബൈല്‍ ഷോപ്പ് നടത്തിവരുകയായിരുന്നു. ഞായറാഴ്ച രാവിലെയാണ് താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. ഭാര്യയും ഒമ്പത് മാസം പ്രായമായ കുട്ടിയുമുണ്ട്. കുട്ടിയെ കാണാന്‍ ഡിസംബറില്‍ നാട്ടില്‍ പോകാനിരിക്കുകയായാണ് മരണം സംഭവിച്ചത്. മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയിലാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top