News Desk

2021-02-21 04:03:52 pm IST


ജിദ്ദ: ജിദ്ദയില്‍ ടെക്‌സ്‌റ്റൈല്‍സ് നടത്തുന്ന യുവാവ് നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം കടുങ്ങപുരം പഴയ വില്ലേജ് പടിയിലെ പള്ളിപ്പറമ്പന്‍ അബ്ദുല്‍ നാസര്‍ (42) ആണ് മരിച്ചത്. 

ഷറഫിയയില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് റെഡിമേഡ് ഷോപ്പ് നടത്തിവരികയായിരുന്നു. നാട്ടില്‍ അവധിക്ക് പോയതായിരുന്നു. ബിസിനസ് ആവശ്യാര്‍ത്ഥം ബാഗ്ലൂരില്‍ പോയി മടങ്ങവെ ഞായറാഴ്ച്ച രാവിലെ കടുങ്ങപുരത്ത് വെച്ച് ഇദ്ദേഹം ഓടിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്.

പിതാവ്: ഹുസൈന്‍ ഹാജി, മാതാവ്: റാബിയ, ഭാര്യ: ഷമീറ, മക്കള്‍: മുഹമ്മദ് വിഷാന്‍, മിഷ ഫാത്തിമ, ഇഷ്മ ഫാത്തിമ. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം കട്ടിലശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top