News Desk

2021-06-03 11:02:00 pm IST
അബുദാബി: അബുദാബി ബിഗ്ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 15 മില്യണ്‍ ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയില്‍  താമസിക്കുന്ന ശീലങ്കന്‍ സ്വദേശിയായ പ്രവാസി രസിക ജെ.ഡി.എസ് ആണ് ഈ ഭാഗ്യവാന്‍. 

മേയ് 29ന് ഇദ്ദേഹം വാങ്ങിയ 213288 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാഗ്യം നേടിക്കൊടുത്തത്. സമ്മാനാര്‍ഹനായതില്‍ വളരെയധികം സന്തോഷമുണ്ടെന്നും സഹപ്രവര്‍ത്തകരുമായി ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയതെന്നും അദ്ദേഹം ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിനോട് പ്രതികരിച്ചു. 


കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിയായ മുഹമ്മദ് മിഷ്ഫാക്കാണ് ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ഒരു ദിവസം ഭാഗ്യം തേടിയെത്തുമെന്നും അതുകൊണ്ട് തന്നെ ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നവര്‍ നിരാശരാകേണ്ടെന്നും മിഷ്ഫാക്ക് പറഞ്ഞു.

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് ഫിലിപ്പീന്‍സില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ബെര്‍ണാഡെറ്റ് ബെര്‍ണാഡോ ആണ്. മേയ് 28 ന് ഇദ്ദേഹം വാങ്ങിയ 317768 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്. രണ്ട് കോടീശ്വരന്മാര്‍ക്ക് പുറമെ മറ്റ് ആറ് പേര്‍ കൂടി ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസുകള്‍ നേടി. 

ഇന്ത്യക്കാരനായ മുഹമ്മദ് ഫഹദാണ്  മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യശാലി. 123205 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ 90,000 ദിര്‍ഹം സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍ക് ആന്ദ്രേസ് ആണ്. ഇദ്ദേഹം വാങ്ങിയ 043930 എന്ന ടിക്കറ്റ് നമ്പരാണ് വിജയം സമ്മാനിച്ചത്.  ഇന്ത്യക്കാരിയായ സിമി സോയ് വാങ്ങിയ 217556 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത്. 

ആറാം സമ്മാനമായ 70,000 ദിര്‍ഹത്തിന് അര്‍ഹയായത് പാകിസ്ഥാന്‍ സ്വദേശിയായ ലീല റാം ആണ്. ഇവര്‍ വാങ്ങിയ 140601 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.  ശ്രീലങ്കയില്‍ നിന്നുള്ള സുലേന്ദ്രിയന്‍ രാസേന്ദ്രിയന്‍ വാങ്ങിയ 004942 എന്ന ടിക്കറ്റ് നമ്പരാണ്  ഏഴാം സമ്മാനമായ 60,000 ദിര്‍ഹത്തിന് അര്‍ഹമായത്. എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള സിനി ജോസഫാണ്. സിനി വാങ്ങിയ 280202 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. കൂടാതെ 017221 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ തിലകന്‍ പുരുഷോത്തമന്‍ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലെ ജീപ്പ് ഗ്രാന്റ് ചിറോക്  സ്വന്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top