News Desk

2021-03-27 03:12:54 pm IST
ദോഹ: ഖത്തറില്‍ തൊഴിലുടമ ശാരീരികമായി പീഡിപ്പിക്കുകയും തടങ്കലില്‍ വക്കുകയും ചെയ്ത പ്രവാസി വനിതയ്ക്ക് ഉടന്‍ നാട്ടിലേക്ക് തിരിക്കുമെന്ന് റിപ്പോര്‍ട്ട്. തമിഴ് നാട് സ്വദേശിനി ജയന്തി അറുമുഖന്‍ (49 ) ആണ് ഖത്തറിലെ തൊഴിലുടമയില്‍ നിന്നും നേരിടേണ്ടി വന്ന ഭീകരമായ അനുഭവങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ ഇടപെടലോടെ നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറായിരിക്കുന്നത്. 

ഇവരെ ഒരാഴ്ചയോളമായി ബന്ധപെടാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മകള്‍ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കിയിരുന്നു. തൊഴില്‍ ഉടമ ജമാല്‍ മജീദ് അല്‍ നൈയാമിയാണ് ഇവരെ അജ്ഞാതമായി തടങ്കലില്‍ പാര്‍പ്പിച്ചത്. ചെന്നൈയിലുള്ള മറ്റു സ്ത്രീപക്ഷ സംഘടനകളും വിഷയത്തില്‍ ഇടപെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജയന്തി നാളെ നാട്ടില്‍ എത്തിച്ചേരുമെന്നാണ് ഏറ്റവും പുതിയ വിവരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.  




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top