മനാമ: പ്രവാസികള്‍ക്ക് തൊഴിലെടുക്കുന്നതിനുള്ള വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന നിര്‍ദേശം ബെഹ്റൈന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. തൊഴില്‍ വിപണി നിയന്ത്രണ നിയമത്തില്‍ അഞ്ച് എം.പിമാര്‍ സമര്‍പ്പിച്ച ഭേദഗതിയാണ് പാര്‍ലമെന്റ് അംഗീകരിച്ചത്.
ഭേദഗതി ബില്‍ അനുമതിക്കായി സര്‍ക്കാരിന് സമര്‍പ്പിക്കും. വൈദഗ്ധ്യമുള്ള ജോലി കൈകാര്യം ചെയ്യാന്‍ പ്രാപ്തരാണെന്ന് തെളിയിക്കാന്‍ പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന ഗുണം ചെയ്യുമെന്ന് എം.പിമാര്‍ പറഞ്ഞു.
മെഡിക്കല്‍, എന്‍ജിനീയറിങ് തുടങ്ങി വിവിധ മേഖലകളില്‍ തൊഴിലെടുക്കാന്‍ നിയമിക്കപ്പെടുന്നവര്‍ അതിനനുസരിച്ച് യോഗ്യതയുള്ളവരാണെന്ന് ഉറപ്പാക്കുന്നതിന് അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക