News Desk

2021-09-15 08:25:42 pm IST

റിയാദ്: സൗദിയില്‍ വ്യാജ തൊഴില്‍ കാര്‍ഡ് ഉപയോഗിച്ച് തൊഴില്‍ ചെയ്ത പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യക്കാരായ 12  തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്. സൗദി തൊഴില്‍ മന്ത്രാലയവും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 

റിയാദില്‍ ഒരു കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇവര്‍. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയെ വിളിച്ചുവരുത്തുന്നതിനും പിടിയിലായ തൊഴിലാളികളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. 

സ്‌പോണ്‍സറില്‍ നിന്ന് ചാടിപ്പോയവരെ മറ്റ് സ്ഥാപനങ്ങളില്‍ ശുചീകരണ ജോലിക്ക് എത്തിച്ചു കൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് റിയാദ് മേഖലാ തൊഴില്‍ മന്ത്രാലയ ബ്രാഞ്ച് ഓഫീസ് മേധാവി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ഹര്‍ബി വ്യക്തമാക്കി. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top